ജില്ലയിലെ പൊതുമരാമത്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍
സോഷ്യല്‍ മീഡിയ വഴി വന്ന പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി
ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
മലപ്പുറത്ത് വരും മുന്‍പ് മന്ത്രി, 'മലപ്പുറം ജില്ലയിലേക്ക്' എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ...