Sunday, August 17

Tag: മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ റിമാൻഡ് ചെയ്തു
Crime

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ റിമാൻഡ് ചെയ്തു

കല്‍പ്പകഞ്ചേരി : ക്ലാരി ചെട്ടിയാംകിണറില്‍ വീടിനുളളില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി നാക്കുന്നത്ത് റാഷിദ് അലിയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ​ഗാർഹിക പീഡന കുറ്റവും ചുമത്തും. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ മര്‍ഷീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും വാട്ട്സ്ആപ്പിൽ ശബ്ദ സന്...
error: Content is protected !!