വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
ജില്ലയിലാകെ 3,682 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 80 വനിതാ സൗഹൃദ ബൂത്തുകളും 48 മാതൃകാ പോളിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ ഭിന്നശേഷിക്കാരാണ് നിയന്ത്രിക്കുക. 15 ഇടങ്ങളിലായി 43 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബ...

