മലയാണ്മ’ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ഭരണ ഭാഷാവാരാചാരണത്തിന്റെ ഭാഗമായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് (എന്‍എസ്ഡി) മലപ്പുറം ജില്ലാ ഓഫീസ് എന്‍.എസ്.ഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഏജന്റുമാര്‍ക്കായി സംഘടിപ്പിച്ച 'മലയാണ്മ ക്വിസ്-2025' മത്സര വിജയികൾക്ക് ജില്ലാ കളക്ടര്‍ വി.ആർ വിനോദ് ഐ.എ.എസ് സമ്മാനവിതരണം നടത്തി. മൂന്ന് ഗ്രൂപ്പുകളായി നടത്തിയ മത്സരത്തില്‍ കെ. ദീപ, എം.കെ. പ്രീത, കെ. ശോഭന എന്നിവരാണ് യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് ഗ്രൂപ്പുകളിലെ വിജയികളായത്. ഭരണഭാഷ, കേരളപ്പിറവി, എന്‍.എസ്.ഡി നിക്ഷേപ ചട്ടങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ, മലപ്പുറം എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം, അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍ തുടങ്ങിവർ പങ്കെടുത്തു....

