എസ് എം എഫ് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു
ചേളാരി : സമുദായവും സമൂഹവും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ മഹല്ലുകള്‍ ഉണരുകയും കാലോചിതമായി ഉയരുകയും ചെയ്യണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാലികമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ലുകള്‍ ഏറ്റെടുക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതല്‍ സുതാര്യവും അനായാസവുമാക്കാന്‍ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തജ്ദീദ് എസ്.എം.എഫ് ഇമഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്....