Tag: മാപ്പിളപ്പാട്ട് ഗായകൻ

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു
Accident

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

കണ്ണൂർ: ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരണപ്പെട്ടു. ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Other

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന്റെ കുടുംബത്തെ ഗായകൻ ഷാഫി കൊല്ലം അവഹേളിച്ചതായി പരാതി

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന് ഉപഹാരം നൽകാനെത്തിയ മാപ്പിള ആൽബം ഗായകൻ ഷാഫി കൊല്ലം കുടുംബത്തെ അവഹേളിച്ചതായി പരാതി. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി ഇറക്കിവിട്ടതായും പരാതി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻറ് ആർട്സ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും, കഥാപ്രസംഗികയുമായ റംല ബീഗത്തിന് ഏർപ്പെടുത്തിയ ഉപഹാരം നൽകാനെത്തിയ ആൽബം ഗായകൻ ഷാഫി കൊല്ലമാണ് റംല ബീഗത്തിൻ്റെ കുടുംബത്തെ ആക്ഷേപിച്ചതായി പരാതിയുള്ളത്. ഉപഹാരം നൽകാനെത്തിയ ഷാഫിയും, കൂടെയുള്ളവരും അടച്ചിട്ട മുറിയിൽ വെച്ച് മകളെ ഒഴികെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയാണ് ഉപഹാരം നൽകിയത്. ഉപഹാരം നൽകുന്നതുമായി ബന്ധപ്പെട്ടെ ഫോട്ടോയോ, വീഡിയോയോ പകർത്താനോ ഇകാമ പ്രവർത്തകർ സമ്മതിച്ചില്ലെന്നും കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലി കുട്ടി പറഞ്ഞു. ...
Local news

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ തിരൂരങ്ങാടി മാപ്പിള കല അക്കാദമി അനുശോചിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു മാപ്പിള കലാ അക്കാദമിയുടെ രക്ഷാധികാരിയും മാപ്പിളപ്പാട്ടിനെ ജനകീയ വൽക്കരിക്കുകയും ചെയ്ത പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു. അക്കാദമി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എ കെ ,മുസ്തഫ അനുശോചന യോഗം ഉൽഘാടനം ചെയ്തു.. ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഷറഫ് തച്ചറപടിക്കൽ,ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ,ഒ.സി ബഷീർ ,അഹമ്മദ്, കബീർ കാട്ടികുളങ്ങര, സലാഹുദ്ധീൻ കൊട്ടേക്കാട്ട്, നൗഷാദ് സിറ്റി പാർക്ക്, നവാസ് ചിറമംഗലം, അബ്ദുസ്സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, ഷംസു തിരൂരങ്ങാടി, കെ. ടി കബീർ, എം.വി റഷീദ്, നസ്റുള്ള സി.പി, ശുഹൈബ് കണ്ടാണത്ത്ഇബ്രാഹിം മലയിൽ, മച്ചിങ്ങൽ സല...
error: Content is protected !!