സ്വാശ്രയയുടെ കൈത്താങ്ങില്‍ ബിന്ദുവും കുടുംബവും തളരാതെ മുന്നോട്ട്
മലപ്പുറം: മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാശ്രയ പദ്ധതി.സന്തോഷം നിറഞ്ഞ നാളുകള്‍ സ്വപ്‌നം കാണാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. മക്കളായ നിഖിലയ്ക്കും വിഷ്ണുവിനും കാഴ്ചയില്ല. ചെറു പ്രായത്തിലേ പ്രമേഹം ബാധിച്ച് കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. ഭര്‍ത്താവ് അശോകന്‍ കൂലി വേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ക്കും 1600 രൂപ വീതം ഭിന്നശേഷി പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതും അല്പം ആശ്വാസമായിരുന്നു.
മൂത്തമകള്‍ അഖിലയെ വിവാഹം കഴിച്ചയച്ച ശേഷം, രണ്ടുവര്‍ഷം മുന്‍പാണ് അശോകന്‍ മരിച്ചത്. ഹൃദയസ...