മുന്നിയൂരിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു
മൂന്നിയൂർ : ഗ്രാമ പഞ്ചായത്ത് ജനകീയസുത്രണം 2025-26 അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 1265 ഗുണഭോക്താക്കൾക്കുള്ള മുട്ട കോഴി വിതരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹറാബി നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി സുബൈദ, വെറ്റിനറി സർജൻ ഡോ ഷിജിൻ, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ മാരായ അരുൺ, പ്രതിഭ, അറ്റന്റൻറ് അജിത് എന്നിവർ പങ്കെടുത്തു. ഓരോ ഗുണഭോക്താവിനും 5 മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണംചെയ്തു....