Tag: മുന്നിയൂരിൽ തീ പിടിത്തം

മൂന്നിയൂരിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീ പിടിച്ചു
Other

മൂന്നിയൂരിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീ പിടിച്ചു

മൂന്നിയൂർ: ആലിൻ ചുവട്ടിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം. സുജിത്ത് ഇളയോടത്ത് പടിക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വർക്ക് ഷോപ്പിലാണ് രാത്രി 11 മണിയോടെ തീ പിടുത്തമുണ്ടായത്. യന്ത്ര സാമഗ്രികളും വൻതോതിൽ മര ഉരുപ്പടികളും വിറകും ശേഖരിച്ചിട്ടുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്, താനൂർ അഗ്നി രക്ഷാ നിലയിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ ബി ഷാജിമോന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചു. സേനയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ അഗ്നിബാധയാണ് ഒഴിവായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു....
error: Content is protected !!