മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ
തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതിനൽകുകയായിരുന്നു.
പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീ...