Friday, August 15

Tag: മുന്നിയൂർ ചുഴലി

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
Gulf, Obituary

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

മുന്നിയൂർ : അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഭാര്യ ഷെമീല തിരൂർ . മക്കൾ : റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. സഹോദരങ്ങൾ: പി.വി.പി.അഹമ്മദ് മാസ്റ്റർ (മാനേജർ, എ.എം.യു.പി.സ്കൂൾ കുന്നത്ത് പറമ്...
error: Content is protected !!