യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ ‘ഇംദാദ്’ ലോഗോ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു
യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ‘ഇംദാദ്’20ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ ‘ഇംദാദ്‘ സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സപ്റ്റംബർ 20 മുതൽ 30 വരെ മൊബൈൽ ആപ്പ് വഴി നടക്കുന്ന ഫണ്ട് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഫാസിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ഇടപെടലുകളും സമരങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ച് നടത്തി...