പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട്, സേവനങ്ങൾ തടസപ്പെടും
തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു.
2021ൽ തുടങ്ങിയ ഐഎൽജിഎംഎസിലും 2002 മുതൽ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റ്‍വെയറുകളിലുമായി ഉള്ള ഡേറ്റ 4 ഘട്ടങ്ങളിലായി ഇന്നു പുലർച്ചെ മുതൽ ബന്ധിപ്പിക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലായി 2.10 കോടി ഫയലുകളും 1.17 കോടി കെട്ടിട വിവരങ്ങളുമാണ് ഐഎൽജിഎംഎസി...