Friday, October 31

Tag: മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു
Obituary

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് : ഗവ.ഡെൻ്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിയായ ഡെൻ്ൽ പിജി ഒന്നാം വർഷ വിദ്യാർഥിനി മരണപ്പെട്ടു. എ ആർ നഗർ പുകയൂർ ഒളകര സ്വദേശി അണ്ണങ്ങാടൻ മുസ്തഫയുടെ മകൾ സഹല ബീഗം (27) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിലെ എംഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 23 ന് ആണ് സംഭവം. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച 11.30 ന് മരിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെൻ്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെൻ്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
error: Content is protected !!