പൊന്നാനിയിൽ മീൻ പിടിക്കാൻ പോയ വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
പൊന്നാനി : കടലിൽ വല വീശാൻ വന്ന നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു.
വെള്ളിയാംമ്പുറം സ്വദേശി പനയത്തിൽ ആലിഹാജിയുടെ മകൻ ഹംസ (62) ആണ് മരിച്ചത്. പൊന്നാനി മുല്ല റോഡ് പരിസരത്ത് വലവീശുന്നതിനിടെ കടൽക്കരയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഹംസയും, മറ്റു രണ്ടു സുഹൃത്തുക്കളും പൊന്നാനി കടപ്പുറത്ത് വല വീശാൻ എത്തിയതായിരുന്നു. ഇതിനിടെ ഹംസ കുഴഞ്ഞു വീഴുകയായിരിന്നു. ഉടൻ പ്രദേശ വാസികൾ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
ഭാര്യ: മൈമൂന. മക്കൾ: നൗഫൽ, നസീമ, ലുബ്ന, ദിൽസാന. ജംഷീറ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് കുട്ടി, ,സെമീർ, ഖദീജ,റംല, ഫൗസിയ. ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....