പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ
മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീർത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ എ.ആർ ക്യാമ്പിലെ പോലീസുകാരൻ അമൽദേവ് പിടിയിലായി. മോഷ്ടിച്ച സ്വർണം പണയംവെച്ച് തന്റെ ബാധ്യതകൾ തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.
ഞാറക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയൽക്കാരനും ഉറ്റ സുഹൃത്തുമായ നിതിൻ എന്നയാളുടെ വീട്ടിൽ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടിൽ അമൽ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമൽ മാത്രമാണ് ഈ സമയം വീട്ടിൽ വന്നതെന്ന് നിതിന്റെ അച്ഛൻ നടേശൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമൽ. ഓൺലൈൻ റമ്മി കളിച്ചാണ് ഇയാൾ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്.. മുൻപ് സിറ്റി എ.ആർ ക്യാമ്പിൽ നി...