അപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്നും ലഭിച്ചത് നാലര ലക്ഷം രൂപ
ആലപ്പുഴ : വാഹനാപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയില്‍ നിന്നും ലഭിച്ചത് 4,52,207 രൂപ.
ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്‌ച സന്ധ്യയോടെയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.
അനില്‍ കിഷോര്‍ തൈപറമ്ബില്‍ കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. തലയ്‌ക്കു പരുക്കുള്ളതിനാല്‍ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയിരുന്നു.
ഇന്നലെ രാവിലെയാണ് ടൗണില്‍ തന്നെയുള്ള കടത്തിണ്ണയില്‍ ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പോലീസ് എത്തി മൃതദേഹംആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്‌തു. സഞ്ചികള്‍ പരിശോധിക്കുമ്ബോളാണ് നോട...

