Monday, December 22

Tag: യുവതി ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു

ബന്ധുവീട്ടിലേക്ക് മക്കളോടൊപ്പം കല്യാണത്തിന് പോകുമ്പോൾ യുവതി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു
Obituary

ബന്ധുവീട്ടിലേക്ക് മക്കളോടൊപ്പം കല്യാണത്തിന് പോകുമ്പോൾ യുവതി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു

മൂന്നിയൂർ: ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താനൂരുള്ള ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മക്കളോടപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. പരപ്പനങ്ങാടിയിൽ നിന്നും കയറിയ ബന്ധുക്കളടക്കമുള്ളവർ ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേയായിരുന്നു മരണം. മൂർക്കത്തിൽ രവീന്ദ്രൻ നായരുടേയും ശ്യാമളയുടേയും മകളാണ്. മക്കൾ: ശീതൾ, ശിഖ, ഷിയ.സഹോദരങ്ങൾ : സബിത, പരേതനായ സതീഷ്....
error: Content is protected !!