Tag: യു ഡി എഫ്- എൽ ഡി എഫ് സഖ്യം

മുഖ്യശത്രുവിനെ തുരത്താൻ സിഐടിയു ശത്രുത മറന്ന് ഐഎൻടിയുസിയെ സഹായിച്ചു; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎംഎസ് പുറത്തായി
Politics

മുഖ്യശത്രുവിനെ തുരത്താൻ സിഐടിയു ശത്രുത മറന്ന് ഐഎൻടിയുസിയെ സഹായിച്ചു; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎംഎസ് പുറത്തായി

തേഞ്ഞിപ്പലം : കേരള രാഷ്ട്രീയത്തിൽ എന്ന പോലെ , അല്ലെങ്കിൽ അതിനേക്കാൾ വലിയ ശത്രുതയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ യു ഡി എഫും എൽ ഡി എഫും. എന്നാൽ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ തൊഴിലാളി സംഘടനകൾ അതെല്ലാം മറന്നു ഒന്നിച്ചു. ഇരു കൂട്ടരുടെയും പൊതു ശത്രുവായ ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ലേക്ക് അടുപ്പിക്കാതിരിക്കാനായിരുന്നു ഈ ഒന്നാകൽ. ഫലമോ, ബി എം എസ് ജയിക്കുമായിരുന്ന സീറ്റിൽ അവരെ തോൽപ്പിച്ച് ഐ എൻ ടി യു സി യെ ജയിപ്പിച്ചു. സെന റ്റിൽ ട്രേഡ് യൂണിയൻ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 2 സീറ്റിലേക്ക് 4 സ്ഥാനാര്ഥികളാണ് ഉണ്ടായിരുന്നത്. സി ഐ ടി യു പ്രതിനിധികളായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവും ആയിരുന്ന എം ബി ഫൈസൽ, നിഖിൽ, ഐ എൻ ടി യു സി യുടെ അഡ്വ. എം.രാജൻ, ബി എം എസിന്റെ എം എം വത്...
error: Content is protected !!