Thursday, November 13

Tag: യൂത്ത് ലീഗ്

ദേശീയപാതയിലെ സർവീസ് റോഡ് ഉപയോഗം; ബോധവൽക്കരണം നടത്തണമെന്ന് യൂത്ത്‌ലീഗ്
Local news

ദേശീയപാതയിലെ സർവീസ് റോഡ് ഉപയോഗം; ബോധവൽക്കരണം നടത്തണമെന്ന് യൂത്ത്‌ലീഗ്

ഹൈവേ സർവീസ് റോഡിൽ ബോധവൽക്കരണം വേണം : യൂത്ത് ലീഗ് തിരുരങ്ങാടി : ദേശീയ പാതയിൽ ഇടത് വശം ചേർന്ന് വാഹനമോടിക്കുന്ന ഒരു വിഭാഗവും മറുവശം തെറ്റായ ദിശയിലും വരുന്നത് അപകടത്തിനും വാക്ക് തർക്കങ്ങളും പതിവാക്കിയിരിക്കുന്നു.പ്രസ്തുത വിഷയത്തിലും പുതിയ നാഷണൽ ഹൈവേ ട്രാഫിക് നിയമങ്ങളും ബന്ധപ്പെട്ട വകുപ്പകളെ ഉൾപ്പെടുത്തി ഡ്രൈവർമാർക്ക് റോഡിൽ സന്ദേശ ബോധവൽക്കരണം നടത്തണമെന്ന് തിരുരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ ജോയിന്റ് ആർ ടി ഒ സുഗതൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ ഷഫീഖ് പുളിക്കൽ, വഹാബ് ചുള്ളിപ്പാറ,ആസിഫലി ചെമ്മാട്, അഷ്‌റഫ്‌ താണിക്കൽ എന്നിവർ പങ്കെടുത്തു....
Politics

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത്‌ലീഗ്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആണ് ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒ...
Local news

അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്. തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...
error: Content is protected !!