വനിതാ ഡോക്ടർ ഉൾപ്പെടെ 2 യുവ ഡോക്ടർമാർ കഞ്ചാവുമായി പിടിയിൽ
കൊല്ലം: കോട്ടമുക്കിലെ ഹോട്ടല്‍ മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ യുവ ഡോക്ടർമാർ പിടിയില്‍.തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച കേസില്‍ അജാസ് ഖാനെ റിമാൻഡ് ചെയ്തു.
ഇരുവരും കോട്ടമുക്കിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടല്‍ ജീവനക്കാർ പൊലീസിനെ അറിയിച്ചു. വിവരമന്വേഷിക്കാനെത്തിയ പൊലീസിനോട് അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് വിവരം.തുടർന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കൈവശംവച്ച കേസില്‍ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അജാസ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നത് ...

