രാത്രി കാലങ്ങളിൽ ഉപ്പിലിട്ട വിഭവങ്ങൾ: അധികൃതർ പരിശോധന നടത്തി
നന്നമ്പ്ര: രാത്രി കാല കച്ചവട കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
റംസാൻ മാസത്തിൽ പ്രവർത്തിക്കുന്ന താൽകാലിക ഭക്ഷണ ശാലകളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി. ഉപ്പിലിട്ടത്, അച്ചാർ, ശീതള പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്നതിന് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തിയ സർട്ടിഫിക്കറ്റ്, ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് എന്നിവ ഉണ്ടായിരിക്കണമെന്നും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കണമെന്നും കർശന നിർദേശം നൽകി.
ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ജീവനക്കാരായ ഉമേഷ്ലാൽ, നൗഫൽ, ഷിജോയ്, പഞ്ചായത്ത് ജീവനക്കാരായ, പ്രജീഷ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ പറഞ്ഞു....

