Tag: റയിൽവേ സ്റ്റേഷനിൽ മരിച്ചു

മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ
Accident

മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ

പരപ്പനങ്ങാടി : നാട്ടിൽ നിന്ന് പുറപ്പെട്ട പെണ്മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാളെ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ പുന്നലയിലെ തെക്കേവിള വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) നെയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് റെയിൽ പാളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത മകൾ സജിനയോടൊപ്പം ഇവരുടെ പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു താമസം. സജിനയുടെ ഭർത്താവ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മരുമകനെ കാണാൻ കൊല്ലത്തു നിന്നു പുറപ്പെട്ട ഇവരുടെ 2 പെണ്മക്കളെ സ്വീകരിക്കാൻ റയിൽവെ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീൽ റാവുത്തർ. മക്കൾ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതിൽ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. ഭാര്യ: സൈത്തൂൻബീവി. മക്കൾ: സജ്ന, സലീന, സബീന. മരുമക്കൾ: മുഹമ്മദ് സഹീർപരപ്പനങ്ങാടി, റഷീദ് പുനലൂർ, താജുദ്ദീൻ. മൃതദേഹം താ...
Obituary

കൊടിഞ്ഞി സ്വദേശി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : നാട്ടിൽ നിന്ന് മടങ്ങിയെത്തിയ കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ (കല്ലൂർ) മുഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. ബംഗ്ളൂരു ബിട്തിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ശനിയാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോയതായിരുന്നു. ഇന്ന് രാവിലെ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും. ഭാര്യ, സക്കീനമക്കൾ; ശിഹാബുദ്ധീൻ, തസ്ലീന, അബ്ദുസ്സമദ്, മുഹമ്മദ് അലി, ആയിഷ സഫ.മരുമക്കൾ: മുൻസിഫ, ഷാഫി . ...
error: Content is protected !!