ലഹരി മാഫിയയുടെ കെണിയിൽ നിന്ന് നമ്മുടെ പെണ്കുട്ടികളും മോചിതരല്ല, 3 കുട്ടികളുടെ അനുഭവം ഇതാണ്
ലഹരി മാഫിയ വലിയ റാക്കറ്റാണ്. സമൂഹത്തിന്റെ ഏത് മേഖലയിൽ നിന്നുള്ളവരെയും വീഴ്ത്താൻ കെണിയുമായി കാത്തിരിക്കുകയാണ് അവർ. നേരത്തെ ആണ്കുട്ടികളും പുരുഷന്മാരും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ ഉപയോഗിക്കുന്നവരും വില്പനക്കാരിലും ലിംഗ വ്യത്യാസമില്ല. ചെറിയ പെണ്കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വിദ്യാർത്ഥിനികൾ മുതൽ പ്രൊഫഷണലുകൾ വരെയുണ്ട്. പല തരത്തിലാണ് ഇവർ കെണിയിൽ പോയി വീഴുന്നത്. ഇത്തരത്തിൽ വീണ പ്രായപൂർത്തിയാകാത്ത 3 പെണ്കുട്ടികളുടെ സംഭവം മാതൃഭൂമി ഡോട്ട് കോം കൊടുത്തിരുന്നു. ഇങ്ങനെയാണ് ആ സംഭവം.
ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡൻഷ്യൽ ഏരിയയിൽ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് വാട്സാപ്പിൽ കിട്ടിയ ലൊക്കേഷനിലേക്ക് ലഹര...