Tag: ലഹരി വില്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയതിന് വീട്ടിൽ കയറി ആക്രമിച്ചു

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
error: Content is protected !!