Sunday, December 7

Tag: ലാഭം വാഗ്ദാനം ചെയ്തു തട്ടിപ്പ്

അമിതലാഭംവാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയ ഒരാൾ പിടിയിൽ
Crime

അമിതലാഭംവാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയ ഒരാൾ പിടിയിൽ

തിരുവനന്തപുരം: മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബാംഗ്ലൂര്‍ സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പോലീസ് പിടിയിലായത്. സെപ്റ്റംബര്‍ 29ന് ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോകറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്‍റെ രീതി. ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോ...
error: Content is protected !!