കുന്നുംപുറത്ത് ഇലക്ട്രിക്കൽ കടയിൽ പൂട്ട് തകർത്ത് മോഷണം
കുന്നുംപുറം : കുന്നുംപുറം വേങ്ങര റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് തൊട്ടടുത്തുള്ള എ.കെ.സി ഇലക്ട്രിക്കൽസിൽ മോഷണം.കടയുടെ മുന്നിലെ രണ്ട് ഷട്ടറുകളുടെ പൂട്ടും ഷട്ടറിനോട് ചേർന്നുള്ള ഗ്ലാസ് ഭിത്തിയും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ടു. കടയുടെ മുന്നിലെ നിരീക്ഷണ ക്യാമറ മറുവശത്തേക്ക് തിരിച്ച് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇലക്ടറിക്കൽസ്, പ്ലംബിംഗ്, ലൈറ്റ്
ഷോപ്പ് ആണ്. തിരൂരങ്ങാടി പോലീസെത്തി കടയുടമകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
കുന്നുംപുറം അങ്ങാടിയിൽ രാത്രികാല സുരക്ഷാ ഉറപ്പാക്കാൻ നിലവിൽ ഒരു ഗൂർക്കയുടെ സേവനം ഉണ്ട്. എങ്കിലും അങ്ങാടിയിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഈ ഗൂർക്കയുടെ മാത്രം സേവനം കൊണ്ട് സാധിക്കില്ല എന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന്...