Tag: വട്ടപ്പാറ അപകടം

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ...
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ...
error: Content is protected !!