പാണ്ടികശാല ചെറുകര മലയിൽ മണ്ണിടിച്ചിൽ, ദുരന്ത നിവാരണ സംഘം സ്ഥലം സന്ദർശിച്ചു
വേങ്ങര : വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ടികശാല ചെറുകരമലയിൽ ഇക്കഴിഞ്ഞ കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ജില്ലാ ദുരന്ത നിവാരണ വിദഗ്ധസംഘം സന്ദർശിച്ചു.ഇവിടെ സൈഡ് ഭിത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് വാർഡ് മെമ്പറായ യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണ് സംഘം സ്ഥലം സന്ദർശിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നാലു വീടുകൾ ഭീഷണിയിലാണ്. ഇവിടെ സൈഡ് ഭിത്തിനിർമ്മിച്ച് സംരക്ഷണം നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. വിദഗ്ദസംഘത്തിൽ ദുരന്തനിവാരണ സമിതി ജില്ലാ ഹസാർഡ് അനലിസ്റ്റ് ആദിത്യ,ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസർ പ്രിൻസ് പി കുര്യൻ, ഓവർസിയർ രാമൻ, ജില്ലാ ജിയോളജി ഓഫീസർ അബ്ദുറഹ്മാൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ്എൻജിനീയർ വി.പി വിദ്യാ സുരേഷ്, ഓവർസിയർ പി മനാഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വാർഡ് മെമ്പർ യൂസുഫലി വലിയോറ സംഘത്തെ അനുഗമിച്ചു....

