Tag: വാഫി കലോത്സവം

വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ
Other

വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ

ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം 20, 21 ( നാളെയും മറ്റന്നാളും) തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍. വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ റശീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കട്ടെ ഭൂരിഭാഗം പേരും കലോത്സവത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടു. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം മുതൽ, ലീഗിന്റെയും മുഴുവൻ പോഷക സംഘടനകളുടെയും ചെറുതും വ...
error: Content is protected !!