Tag: വാളക്കുളം സ്കൂൾ

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും. ...
Other

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര

വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ   ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ്  'പഠിപ്പിനൊപ്പം വെടിപ്പും' എന്ന പേരിൽ  നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച   ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര  പഞ്ചായത്തിലെ കൂരിയാട് - മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും  കാസ്മ ക്ലബ് കൂരിയാടിന്റെ  സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും  ലഹരി   വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.  വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര  വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,  ...
error: Content is protected !!