സമസ്ത പൊതുപരീക്ഷ 24, 25 ന്, 2,95,240 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്‌റസകളില്‍ നിന്നായി 2,77,642 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഏപ്രില്‍ 3,4 തിയ്യതികളിലും ഇന്ത്യയില്‍ 4,5 തിയ്യതികളിലുമാണ് നടക്കുന്നത്. 371 സെന്ററുകളിലായി 17,598 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും.അഞ്ചാം ക്ലാസില്‍ 1,42,229 കുട്ടികളും, ഏഴാം ക്ലാസില്‍ 99,604 കുട്ടികളും, പത്താം ക്ലാസില്‍ 44,111 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 9,296 കുുട്ടിക...

