വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ
മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 18 പരാതികൾ
മലപ്പുറം : വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്...