വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ
ലബോറട്ടറി ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (1 st NCA LC/AI) (കാറ്റഗറി നം. 359/2020) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണം.പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പ്വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 0483-2734932 എന്ന നമ്പറില്‍ ബ...