Tag: വിഷു ബമ്പർ ലോട്ടറി

വിഷു ബംമ്പർ 12 കോടി രൂപ ചെമ്മാട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തിരഞ്ഞ് നാട്ടുകാർ
Breaking news

വിഷു ബംമ്പർ 12 കോടി രൂപ ചെമ്മാട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തിരഞ്ഞ് നാട്ടുകാർ

തിരൂരങ്ങാടി : സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ സമ്മാനം ചെമ്മാട് വിറ്റ ടിക്കറ്റിന്. ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിലെ സി കെ വി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ VE 475588 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് വിറ്റ ടിക്കറ്റാണെന്നു ഉടമ താനൂർ സ്വദേശി സി കെ ആദർശ് പറഞ്ഞു. ആരാണ് ടിക്കറ്റ് വാങ്ങിയത് എന്നത് അറിയില്ല. ബസ് സ്റ്റാൻഡിൽ ആയതിനാൽ യാത്രക്കാരും ആകാം. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം, വൈലത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കടയുണ്ട്. മൂവായിരത്തോളം ടിക്കറ്റുകൾ വിറ്റതായും ഇവർ പറഞ്ഞു. ഏജൻസി കമ്മീഷനായി ഒരു കോടിയിലേറെ രൂപ ലഭിക്കും. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.   ഒന്നാം സമ്മാനം[12 കോടി രൂപ‍] VE 475588 സമാശ്വാസ സമ്മാനം ( 1,00,000 രൂപ) VA 47558...
error: Content is protected !!