Monday, August 18

Tag: വീടിന് മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വാഴക്കാട് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
Crime

വാഴക്കാട് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് : വീടിന് മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ. സ്വകാര്യ വാഹന ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയും വാഴക്കാട് പുതാടമ്മൽ ആലിയുടെ മകളുമായ നജ്മുന്നീസയെ (32)  വീടിന്റെ ടെറസിനു മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് വീടിന്റെ ടെറസിൽ ഭാര്യ നജ്മുന്നീസ മരിച്ചുകിടക്കുന്നതായി ഭർത്താവ് മുഹിയുദ്ദീൻ അയൽവാസികളെയും നാട്ടുകാരെയും അറിയിച്ചത്. ടെറസിൽ വച്ച് അർധരാത്രിയോടെ നജ്മുന്നീസയും മുഹിയുദ്ദീനുമായി വാക്കുതർക്കമുണ്ടായതായി പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.  കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്ന നജ്മുന്നീസ ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് വീടിന്റെ പിറകിൽ കോണി വച്ച് ടെറസിൽ കയറിയതെന്നാണു കരുതുന്നത്. അപ്രതീക്ഷിതമായി രാത്രിയിൽ വീടിനു മുകളിൽ ഭാര്യയെ ക...
error: Content is protected !!