എടവണ്ണയിൽ വീട്ടിൽ വൻ ആയുധ ശേഖരം; കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
എടവണ്ണ : എടവണ്ണയിലെ വീട്ടിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ രാവിലെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പാത്തിയില്‍ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഉമേഷ്, രാമൻ കുട്ടി, പൊറ്റശ്ശേരി അനീഷ്, മണ്ണാർക്കാട് റാഷിക് എന്നിവരെയാണ് പിടികൂടിയത്. നിർത്താതെ പോയ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തിയിരുന്നു. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് എടവണ്ണയിലേക്ക്...