Tag: വീട്ടിൽ പുസ്തക വീട്

വായനയെ സ്നേഹിച്ച ബാപ്പുട്ടി ഹാജി അന്തരിച്ചു
Obituary

വായനയെ സ്നേഹിച്ച ബാപ്പുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി : പുസ്തകങ്ങളെ സ്നേഹിച്ച തിരൂരങ്ങാടി യിലെ വലിയാട്ട് മൊയ്‌ദീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജി (87) അന്തരിച്ചു. വായനയും കൃഷിയുമായി കഴിഞ്ഞിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. കബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. വായനയെ ജീവനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബാപ്പുട്ടി ഹാജി. അപൂർവമായത് ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങൾ ഇദ്യേഹത്തിന്റെ ശേഖരത്തിലുണ്ട്. മഹാഭാരതം, ഭാഗവതം ഉൾപ്പെടെ വിവിധ മത ഗ്രന്ധങ്ങൾ, ശാസ്ത്രം, ടെക്‌നോളജി, ആത്മകഥ, നോവൽ, ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലണ്ടനിൽ നിന്ന് വരുത്തിയ പുസ്തകങ്ങൾ വരെ ഇവിടെയുണ്ട്. വിദേശത്ത് ജോലി ആവശ്യർതം പോയപ്പോഴും പുസ്തക വായന ഉണ്ടായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പൊന്നപ്പോൾ 227 കിലോ പുസ്തകവുമായാണ് ഇദ്ദേഹം വന്നത്. പുസ്തകങ്ങൾ സൂക്ഷിയ്ക്ക...
error: Content is protected !!