Monday, December 1

Tag: വൃദ്ധ സദനം

വിദ്യാർഥികൾ വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു
Other

വിദ്യാർഥികൾ വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു

കുണ്ടൂർ : എം.എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂരിലെ SPG പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലസ് വൺ ക്ലാസ്സിലെ വിദ്യാർത്ഥികൾ കോഴിക്കോട് വെള്ളിമാടുകുന്നിലെ കേരള സർക്കാർ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു. വൃദ്ധസദനത്തിൽ 60 വയസ്സിന് മുകളിലുള്ള 30 സ്ത്രീകളും 31 പുരുഷന്മാരും കഴിയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഭയമായിരിക്കുന്ന ചിൽഡ്രൻസ് ഹോവും വിദ്യാർത്ഥികൾ സന്ദർശിച്ചു. അവരോടൊത്തു ചിലവഴിച്ച സമയം വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ തൊട്ടു. സ്വന്തം മാതാപിതാക്കളെ ഓർമ്മിപ്പിക്കുകയും, കുടുംബബന്ധങ്ങളുടെ വില തിരിച്ചറിയുകയും, കണ്ണുനനയുന്ന നിമിഷങ്ങൾ അനുഭവപ്പെടുകയും ചെയ്തു. വിദ്യാർത്ഥികൾ ഒരു ഫ്രിഡ്ജ് സംഭാവനയായി നൽകി, കൂടാതെ സമ്മാനപ്പൊതികളും വിതരണം ചെയ്തു. മനുഷ്യസ്‌നേഹത്തിന്റെ സുവർണനിമിഷമായി അത് മാറി. പരിപാടി ജെ.ഡി.ടി. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് HODയും ജേർണൽ പബ്ലി...
error: Content is protected !!