വേങ്ങരയിൽ 23 കാരിയെ ഭർതൃവീട്ടിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വേങ്ങര : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പുത്തൻ പീടികക്കൽ ബാബു കോയയുടെ മകൾ ഹിബ തസ്‌നി (23) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വേങ്ങര ഗാന്ധിക്കുന്നിലെ ഭർത്താവ് അഞ്ചുകണ്ടൻ ഹസീബിന്റെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
...