കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു
വേങ്ങര : ക്വാർറ്റെഴ്സിൽ ബീഹാർ സ്വദേശി മരിച്ച സംഭവം കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഉറക്കത്തിൽ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകനോടൊത്ത് ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അസുഖ ബാധിതനെന്ന് അയൽ വക്കത്ത് താമസിക്കുന്ന വരെ തെറ്റിദ്ധരിപ്പിച്ചു ആസ്പത്രിയിലെത്തിച്ചു. ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പൊലിസ് നടത്തിയ അന്വേഷണവും കൊലപാതകം പുറത്തെത്തിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർസ്വദേശി പുനംദേവി (30) ആണ് ഭർത്താവ്സൻജിത് പസ്വാൻ (33) നെ സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്.ജനവരി 31ന് രാത്രിയിലാണ്ക്രൂരകൃത്യം നടന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച സൻജി തിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരിക...