Tag: വേങ്ങര പോലീസ്

ഇരട്ടി പണം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വേങ്ങര സ്വദേശി പിടിയിൽ
Crime

ഇരട്ടി പണം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വേങ്ങര സ്വദേശി പിടിയിൽ

വേങ്ങര : നിരവധി ആളുകളിൽ നിന്നും സുമാർ ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര കണ്ണമംഗലം മീൻചിറ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ അബ്ദുൽ റഹീം (34) ആണ് വേങ്ങര പോലീസിന്റെ പിടിയിലയത്. ഇയാൾ നിരവധി ആളുകളിൽ നിന്നും പണം വാങ്ങി ഇരട്ടി പണം തരാം എന്ന വാഗ്ദാനം ചെയ്തു ജില്ലക്ക് അകത്തും പുറത്തു നിന്നുമായും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിക്കൊണ്ടിരുന്നത് എന്നു പോലീസ് പറഞ്ഞു. നിലവിൽ കണ്ണൂർ,തലശ്ശേരി, എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തി. തൃശ്ശൂർ ,തിരുവനന്തപുരം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. വേങ്ങര ഐപി രാജേന്ദ്രൻ നായർ എസ് ഐ നിർമ്മൽ , എസ് ഐ അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്....
Crime

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിര...
Crime

അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര : അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 53 ലക്ഷത്തി എൺ പ്പതിനായിരം രൂപയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. മഞ്ചേരി പുല്പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം കിട്ടിയതനുസരിച്ച്ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം വേങ്ങര എസ്എച്ച് ഒ. എം മുഹമ്മദ് ഹനീഫ എസ്ഐ ടി ഡി ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വേങ്ങര പിക്കപ്പ് സ്റ്റാന്റിനടുത്ത് വച്ചാണ് പണം കൂടിയത്. കൊടുവള്ളിയിൽ നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാതിന്ന് സംശയിക്കുന്നു. ഓട്ടോ റിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലിസ് പറഞ്ഞു....
error: Content is protected !!