പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു
വേങ്ങര: ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലേറ്റതിനെ തുടർന്ന് സൂര്യാതാപ്പം മൂലം പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈപത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം യഥാസമയം ചികിൽസതേടിയതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.ഇക്കുറി പെൻഷൻ വിതരണത്തിന് എത്തിയത് കടുത്ത ചൂട് സമയത്തായത് വിതരണ രംഗത്തുള്ള വരെ പ്രയാസത്തിലാക്കിയിട്ടുണ്ട്മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഒരുമിച്ച് കഴിഞ്ഞ 25-ന് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണത്തിനുള്ള പണം ലഭിച്ചത് ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയ...

