Tag: വൈത്തിരി

വയനാട് സ്വദേശി ചേളാരിയിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
Obituary

വയനാട് സ്വദേശി ചേളാരിയിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

തേഞ്ഞിപ്പലം : ചേളാരി പാണമ്പ്ര എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തെ പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചനിലയിൽ. വയനാട് വൈത്തിരി അചൂരണം സ്വദേശി തൊട്ടിയിൽ കോയാമു വിന്റെ മകൻ ടി കെ യൂനുസ് (37 ) ആണ് മരണപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാത്രി 11 നും ബുധനാഴ്ച രാവിലെ 8.45 നും ഇടയിലാണ് സംഭവം. തേഞ്ഞിപ്പലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ...
error: Content is protected !!