Friday, November 21

Tag: വോട്ട് ബഹിഷ്‌കരിക്കും

റോഡ് അവഗണനയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ രണ്ടാം വാർഡ് ചെനുവിൽ പ്രദേശവാസികൾ
Other

റോഡ് അവഗണനയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ രണ്ടാം വാർഡ് ചെനുവിൽ പ്രദേശവാസികൾ

പെരുവള്ളൂർ : പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്നതും അരനൂറ്റാണ്ടിലധികമായി പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ചുവരുന്നതുമായ രണ്ടാം വാർഡിലെ വലക്കണ്ടി ആലുങ്ങൽ ഉത്രം വീട് (അംഗൻവാടി റോഡ് ) റോഡിൻറെ സ്വച്ഛനാവസ്ഥയിൽ പ്രതിഷേധിച്ച് ചെനുവിൽ പ്രദേശവാസികളായ 30ഓളം കുടുംബങ്ങൾ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.നിരന്തരമായ പരാതികളും നിവേദനകളും വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതിൽ മനംമടുത്താണ് പ്രദേശവാസികൾ ഈ കടുത്ത തീരുമാനമെടുത്തത്.ടാറിങ് ചെയ്യാതെ പൂർണമായി തകർന്ന്ദുർഘടമായ അവസ്ഥയിലാണ് നിലവിൽ റോഡുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം പഞ്ചായത്തിന് പൂർവ്വഅവകാശികൾ നിയമാനുസൃതം കൈമാറിയതും അതനുസരിച്ച് പഞ്ചായത്ത് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും ആയിരുന്നു.എന്നാൽ പിന്നീട് നിലവിൽ വന്ന പെരുവള്ളൂർ പഞ്ചായത്ത് അധികാരികൾ ഈ പ്രസ്തുത റ...
error: Content is protected !!