Tag: ഷിഗെല്ല

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
Health,

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടംകണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാധ...
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്....
error: Content is protected !!