ട്രെയിനിൽ മോഷണം; കൊടിഞ്ഞി സ്വദേശി പിടിയിൽ
ഷൊർണുർ : ട്രെയിനിൽ നിന്ന് സ്വർണാഭരണം അടങ്ങിയ ബാഗും മൊബൈലും കവർന്ന പ്രതിയെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറിൽ താമസിക്കുന്ന കെ.സക്കീർ (28) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി ടുഡേ.
ജൂലൈ 31ന് മുരുഡേശ്വർ- കാച്ചിഗൂഢ ട്രെയിനിൽ യാത്രചെ യ്തിരുന്ന ആലപ്പുഴ സ്വദേശിയുടെ ബാഗാണു മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ പ്രതിയായ ഇദ്ദേഹം കേസിൽ വക്കീലിന് ഫീസ് കൊടുക്കാനാണ് മോഷണം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. ചെമ്മാട് ജ്വല്ലറി യിൽ വിറ്റ സ്വർണാഭരണം കണ്ടെടുത്തു....