Tuesday, October 14

Tag: സംശയം

സംശയം; അരീക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, ഭർത്താവ് സ്വയം മുറിവേല്പിച്ചു
Crime

സംശയം; അരീക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, ഭർത്താവ് സ്വയം മുറിവേല്പിച്ചു

അരീക്കോട് : ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരി മലമുക്കിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ഇവിടെ വാടകക്ക് താമസിക്കുകയാണ് ഇരുവരും. ഭർത്താവ് വെറ്റിലപ്പാറ സ്വദേശി വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കഴുത്തറുത്ത നിലയിലാണ് പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയത്. മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയത്തിലുണ്ടായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിൽ വെച്ച് വടി കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കുത്തിയും പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേഖയെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. വിപിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് അന്വേ...
error: Content is protected !!