Saturday, January 31

Tag: സംസ്ഥാന ബജറ്റ്

സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു
Malappuram

സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു

ജില്ലയുടെ കായിക മുന്നേറ്റത്തിന് വിപ്ലവകരമായ മാറ്റം വരുത്താന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ 2.29 ഏക്കര്‍ റവന്യൂ ഭൂമിയില്‍ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 2026-27 വര്‍ഷത്തെ ബഡ്ജറ്റില്‍ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ വകയിരുത്തി. നിലവില്‍ അഞ്ച് നിലകളിലായി വ്യത്യസ്ത കായിക ഇനങ്ങളുടെ പരിശീലനങ്ങള്‍ക്കും, മത്സരങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ ഈ സ്പോര്‍ട്‌സ് കോംപ്ലക്‌സിന് കഴിയും. സ്വിമ്മിംഗ് പൂള്‍, റൈഫിള്‍ ഷൂട്ടിംഗ് റേഞ്ച്, വിവിധ ഗെയിംസ് ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ 20 ല്‍ അധികം ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം അടങ്ങിയതാണ് ഈ സമുച്ചയം. ബഡ്ജറ്റില്‍ തുക വകയിരുത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനത്തെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്...
error: Content is protected !!