Monday, December 22

Tag: സത്യപ്രതിജ്ഞ

പിറന്നാൾ ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ സന്തോഷത്തിൽ ശബ്ന
Other

പിറന്നാൾ ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ സന്തോഷത്തിൽ ശബ്ന

വേങ്ങര: ജന്മദിനത്തിൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷവുമായി പഞ്ചായത്ത് അംഗം. അപൂർവ നിമിഷം കളറാക്കി വേങ്ങര പഞ്ചായത്ത് വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അംഗം സബ്ന ഇബ്രാഹിം,അവളുടെ ജന്മദിനത്തിൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.ഈ ഒരു അപൂർവ നിമിഷം പഞ്ചയത്തെ വർണശബളമാക്കി. പുതിയ ഭരണസമിതി അംഗങ്ങളും, നിലവിലെ അംഗങ്ങളും, റിട്ടേണിംഗ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമടക്കം ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് ഈ സന്തോഷ നിമിഷം പങ്കുവച്ചു. "മത്സരിച്ച് വിജയിക്കാൻ കഴിയുന്നതും, സംസ്ഥാനത്തെ സത്യപ്രതിജ്ഞഞായറാഴ്ചയായതും, അതും തന്നെ എന്റെ ജന്മദിനത്തിൽ വന്നതും —ഇത് എല്ലാം ദൈവത്തിന്റേയും ജനങ്ങളുടെ സ്നേഹത്തിന്റേയും ഭാഗമാണ്.നല്ല സമീപനവും പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നു.എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി!"എന്ന് സബ്ന ഇബ്രാഹിം അറിയിച്ചു....
error: Content is protected !!